ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു

രാജപുരം: പരപ്പ ബ്ലോക്ക്‌  ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഔദ്യോഗിക ഉദ്ഘാടനം പനത്തടി പഞ്ചായത്ത് ഹാളിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. പ്രസന്ന പ്രസാദ് നിർവഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.  പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ടി.അരുൺ  മുഖ്യപ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മ കുമാരി,  പനത്തടി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ  ലത അരവിന്ദൻ, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ് , ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ
രാധാകൃഷ്ണ ഗൗഡ, പരപ്പ ബ്ലോക്ക്‌ മെമ്പർ അരുൺ രംഗത്ത് മല, പഞ്ചായത്ത് മെമ്പർമാരായ മഞ്ജുഷ, കെ.എസ്.പ്രീതി, സൗമ്യമോൾ, വി.വി.ഹരിദാസ്, സിആർ.ബിജു,
കെ.ജെ.ജയിംസ്, രാധാ സുകുമാരൻ, കെ.കെ.വേണുഗോപാൽ, ജില്ലാ കാർഷിക വികസന സമിതി അംഗം മൈക്കിൾ പൂവത്താനി, സി.ചന്ദ്രമതി എന്നിവർ സംസാരിച്ചു. പനത്തടി കൃഷി ഓഫീസർ അരുൺ ജോസ് സ്വാഗതവും പനത്തടി അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.വി.ഗോപിനാഥ് നന്ദിയും അറിയിച്ചു സംസാരിച്ചു. ഞാറ്റുവേല ചന്തയോടൊപ്പം നല്ലയിനം നടീൽ വസ്തുക്കളുടെയും, ജൈവ കീട-രോഗ നിയത്രണ ഉപാദികളുടെയും വില്പനയും, സ്മാം പദ്ധതി രെജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയ 200 ഓളം കർഷകർ പങ്കെടുത്തു

Leave a Reply