ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ ആദരിച്ചു

.

രാജപുരം:  കോടോം ബേളൂർ പഞ്ചായത്ത്  കുടുംബശ്രീ സിഡിഎസ് , മോഡൽ ജെൻഡർ റിസോഴ്സ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ  യുആർബി  ഗ്ലോബൽ അവാർഡ് ജേതാവ്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബേബി ബാലകൃഷ്ണനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ആദരവ് നൽകി. കുടുംബശ്രീ സിഡിഎസ് -ജിആർസിയുടെ കലാ ട്രൂപ്പിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ,
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത്  , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്. ജയശ്രി , വാർഡ് മെമ്പർ പി.ഗോപി, സിഡിഎസ് വൈസ് ചെയർപേഴസൺ ശ്രീമത പി.എ എൽ ഉഷ എന്നിവർ സംസാരിച്ചു.  “കുടുംബ ശാക്തീകരണം ” എന്ന വിഷയത്തിൽ ബളാൽ ഗവ:ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകൻ മെയ്സൺ മാഷ് ക്ലാസെടുത്തു. സിഡിഎസ് ചെയർപേഴ്സൺ സി.ബിന്ദു സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി നന്ദിയും പറഞ്ഞു. പ കലാ ട്രൂപ്പിലെ കലാകാരികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന മോഡൽ ജിആർസിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട സഹായം ചെയ്യാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പ് നൽകി.

Leave a Reply