രാജപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. സേവാദൾ ജില്ലാ വൈസ് ചെയർമാൻ കെ.സി. ജിജോമോൻ അനുസ്മരണ പ്രഭാഷണം നടത്തി. ജെയിൻ അരിമ്പയിൽ, ഷിജു ചാക്കോ കൈതമറ്റം, ജോസ് റാത്തപ്പള്ളി, കുഞ്ഞിരാമൻ പാൽകുളം, കരുണാകരൻ നായർ കത്തുണ്ടി, ഐവിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.