വയനാട്ടിലേക്ക് കുഞ്ഞു മനസ്സിന്റെ കൈത്താങ്ങ്.

രാജപുരം: പിറന്നാളാഘോഷത്തിനു കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നൽകി ആറാം ക്ലാസുകാരൻ. എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസുകാരനാണ് പിറന്നാളിന് സമ്മാനങ്ങളും ,  പുത്തനടുപ്പുകളും വാങ്ങാൻ കരുതിവെച്ച തുക  വയനാടിന് കൈത്താങ്ങായി നൽകിയത്. കോളിയാർ  സ്വദേശികളായ  സുരേഷ് -സുമിത്ര ദമ്പതികളുടെ മകനാണ് സൂരജ്. വയനാട് ദുരന്തത്തിന്റെ വാർത്തകൾ മാധ്യമങ്ങളിലൂടെ കണ്ട സൂരജ് പിറന്നാൾ ആഘോഷത്തിന് ചെലവാക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന  ആഗ്രഹം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു തുടർന്ന് രക്ഷിതാക്കൾ ക്ലാസ് ടീച്ചറെ വിവരം അറിയിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് പരപ്പ വില്ലേജ് ഓഫീസർ അജിത്‌ കുമാറിന് തുക കൈമാറി.

Leave a Reply