ഹൊസ്ദുർഗ് ഉപജില്ലാ ഹാൻഡ് ബോൾ; കോടോത്ത് ഡോ.എ.ജി.എച്ച്.എസ്. എസിന് ചരിത്രവിജയം

രാജപുരം: ഹൊസ്ദുർഗ് ഉപജില്ലാ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ കോടോത്ത് ഡോ.എ. ജി. എച്ച്.എസ്. എസ്. ഓവറോൾ ചാമ്പ്യന്മാരായി. നീലേശ്വരത്ത് വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ കോടോത്ത് സ്കൂൾ ചാമ്പ്യന്മാരായി. സീനിയർ ബോയ്സ്, ജൂനിയർ ബോയ്സ് വിഭാഗങ്ങളിൽ റണ്ണേഴ്സപ്പുമായി. കോടോത്ത് ഡോ.എ ജി എച്ച് എസിലെ കായികാധ്യാപകൻ കെ.ജനാർദ്ദനൻ ആണ് കുട്ടികളെ പരിശീലിപ്പിച്ചത്.

Leave a Reply