ഒരു ദിവസത്തെ മത്സ്യ വ്യാപാരത്തിലെ മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി പാണത്തൂരിലെ മത്സ്യ വ്യാപാരികൾ.

രാജപുരം: വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി ഒരു ദിവസത്തെ മത്സ്യ വ്യാപാരത്തിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി പാണത്തൂരിലെ മത്സ്യ വ്യാപാരികൾ. ഏകദേശം മൂന്ന് ക്വിൻ്റ ലോളം മത്സ്യം വിറ്റതിൽ നിന്ന് ലഭിച്ച തുകയാണ് പാണത്തൂരിലെ 8 മൽസ്യ തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പാണത്തൂരിലെ മത്സ്യ വ്യാപാരികളായ സുരേഷ് ബാബു, റഹീം, ഉമ്മർ, സത്താർ, സുരേഷ്, മുഹമ്മദ്, ഷഫീഖ്, നവാസ് എന്നിവരാണ് ഈ കാര്യണ്യ പ്രവൃത്തിയിൽ പങ്കാളികളായത്.

Leave a Reply