രാജപുരം : ഓണത്തിന് ചെണ്ടുമല്ലി പാടമൊരുക്കി കോടോം ബേളൂർ പഞ്ചായത്ത് ആനപ്പെട്ടിയിലെ യുവ കർഷകൻ രാഹുൽ രവീന്ദ്രൻ കുന്നിൻ മുകളിൽ ഓണത്തെ വരവേറ്റ് യുവകർഷകൻ രാഹുൽ രവീന്ദ്രന്റെ ചെണ്ടുമല്ലി കൃഷി. പാട്ടത്തിനെടുത്ത 50 സെൻ്റ് സ്‌ഥലത്താണ് നിറയെ മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ ചെണ്ടുമല്ലി വിരിഞ്ഞ് നിൽക്കുന്നത്. ആഫ്രിക്കം മാരിഗോൾഡാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. ഓണ വിപണി ലക്ഷ്യം വച്ച് നടത്തിയ കൃഷി വിളവെടുപ്പിന് പാകമായി. നിലവിൽ കിലോയ്ക്ക് 80 രൂപയാണ് പൂക്കൾക്ക് കർഷകന് ലഭിക്കുന്നത്. ഇത്തവണ ഓണാഘോഷത്തിൽ കുറവ് വന്നതിനാൽ പൂക്കളുടെ വിൽപനയിൽ രാഹുലിന് ആശങ്കയുണ്ട്.