രാജപുരം: ഒടയഞ്ചാലിലെ മലഞ്ചരക്ക് വ്യാപാര സ്‌ഥാപനമായ അപ്സര ട്രേഡിങ് ഉടമ പാറപ്പള്ളി കല്ലാംതോലിലെ പി.എം.റഹീം (59) നിര്യാതനായി. പൂടംകല്ല് സ്വദേശിയാണ്. പൂടംകല്ല് ഭാരത് മെഡിക്കൽസിൻ്റെ സ്ഥാപകനാണ്. ചുള്ളിക്കര മുസ്ലിം ജമാ അത്ത് സെക്രട്ടറി, പനത്തടി സഹകരണ ബാങ്ക് ഡയറക്‌ടർ, പൂടംകല്ല് ജവഹർ ക്ലബ്ബ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കുവൈത്തിൽ വ്യാപാരിയായിരുന്നു. ഭാര്യ: ഷെരീഫ. ഏകമകൾ: ഹിബ. സഹോദരങ്ങൾ: പി.എം.കു ഞ്ഞബ്‌ദുള്ള (കാസർകോട്), പി.എം.കുഞ്ഞാമു (അമ്പലത്തറ), കുഞ്ഞലി (കുണ്ടംകുഴി), ആച്ചുമ്മ (ചിത്താരി), പരേതരായ സി.പി മുഹമ്മദ്, സി.പി.ഇബ്രാഹിം.