കോളേജ് വിദ്യാർത്ഥികൾക്ക് റബ്ബർ ടാപ്പിംഗ് പരിശീലനം

രാജപുരം: രാജപുരം സെന്റ് പയസ് ടെൻത് കോളേജിന്റെയും മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ റബ്ബർ ബോർഡുമായി സമന്വയിപ്പിച്ച് റബ്ബർ ടാപ്പിംഗ് പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ പഠനകാലയളവിൽ തന്നെ സ്വയം തൊഴിൽ പര്യാപ്തത വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രസ്തുത പരിപാടിക്ക് ലൈഫ് സയൻസസ് ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗവും കോളേജ് എൻ.എസ്. എസ് യൂണിറ്റുമാണ് നേതൃത്വം നൽകിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാനും മാനേജറുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഏതൊരു തൊഴിലും തുല്യ പ്രാധാന്യം അർഹിക്കുന്നു എന്നും, എല്ലാ തൊഴിലും മഹത്തായ സംഭാവന സമൂഹത്തിന് നൽകുന്നുണ്ടെന്നും മാർ ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. റബ്ബർ ബോർഡ്‌ ഓഫ് ഇന്ത്യയുടെ കാഞ്ഞങ്ങാട് റീജിയണൽ ഓഫീസർ മോഹനൻ. കെ മുഖ്യ പ്രഭാഷണം നടത്തി. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ഫാദർ സിബിൻ കുട്ടക്കല്ലുങ്കൽ, ലൈഫ് സയൻസസ് വിഭാഗം മേധാവി ഡോ. ഷിജു ജേക്കബ്, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് ഓഫീസർ സുജ എസ്.നായർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.അഖിൽ തോമസ്, ഒന്നാം വർഷ ലൈഫ് സയൻസസ് വിദ്യാർത്ഥി എസ്.ആനന്ദ് എന്നിവർ സംസാരിച്ചു.

Leave a Reply