രാജപുരം : ഹൊസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഇ ‘ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീജ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട്, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം.കുര്യാക്കോസ്, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷൻ സന്തോഷ് വിചാക്കോ, പനത്തടി സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ അജിത്ത്. പ ഞ്ചായത്തംഗം കെ.ജെ.ജയിംസ്, ഹൊസ്ദുർഗ് എഇഒ മിനി ജോസഫ്, രാജപുരം എസ്ഐ സി.പ്രദീപ് കുമാർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ കോഓർഡിനേറ്റർ പി.മോഹനൻ, ഹൊസ്ദുർഗ് ബിപിസി കെ രാജേഷ് എച്ച്എം ഫോറം സെക്രട്ടറി കെ.വി.രാജീവൻ, രാജപുരം പ്രസ്ഫോറം പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി, കള്ളാർ എൽപി സ്കൂൾ മാനേജർ പി.കെ. സുബൈർ, പ്രധാനാധ്യാപകൻ റഫീഖ്, കെവിവിഇഎസ് മാലക്കല്ല് യൂണിറ്റ് പ്രസിഡൻ്റ് കെ.അഷറഫ്, സെന്റ് മേരീസ് എയുപി സ്കൂൾ പ്രധാനാധ്യാപകൻ എം.എ.സജി തുടങ്ങിയവർ പ്രസംഗിച്ചു. മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ, കള്ളാർ എഎൽപി സ്കൂൾ എന്നിവയുടെ ആതിഥേയത്വത്തിലാണ് ഉപജില്ലാ കലോത്സവം നടക്കുന്നത്. ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ (ചെയർമാൻ). സെൻ്റ് മേരീസ് സ്കൂൾ പ്രധാനാധ്യാപകൻ എം.എ.സജി (ജനറൽ സെക്രട്ടറി). ഹൊസ്ദൂർഗ് എ ഇ ഒ മിനി ജോസഫ് (ട്രഷറർ).