കണ്ണൂർ സർവ്വകലാശാല പുരുഷ വനിതാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ഒക്ടോബർ 30 ന് രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ നടക്കും

രാജപുരം: 2024-25 വർഷത്തെ കണ്ണൂർ സർവ്വകലാശാല പുരുഷ വനിതാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് 2024 ഒക്ടോബർ 30 ബുധനാഴ്ച്ച രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ വച്ച് നടത്തപ്പെടുന്നു. യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകളിൽ നിന്നായി 150 ഓളം കായികതാരങ്ങൾ പങ്കെടുക്കുന്നു. നാളെ വൈകുന്നേരം 5 മണി മുതൽ 6 മണിവരെ കായിക താരങ്ങളുടെ രജിസ്ട്രേഷനും ബിബ് നമ്പർ വിതരണവും നടക്കും.30 ന് രാവിലെ 6 മണിക്ക് കായികതാരങ്ങൾ സ്റ്റാർട്ടിങ് പോയിന്റിൽ കോളേജ് ഐ ഡി കാർഡുമായി  എത്തിച്ചേരേണ്ടതാണ്. കൃത്യം 6 .15ന് സർവകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് മത്സരം ഫ്ലാഗ് ഓഫ് ചെയ്യും.
രജിസ്ട്രേഷൻ സമയത്ത്  യോഗ്യതാ പത്രവും,കോളേജ് തിരിച്ചറിയൽ കാർഡും , കായിക ക്ഷമതാ  സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. രാവിലെ 9:30 ന് കോളേജ് പ്രിൻസിപ്പൽ ഡോ.ബിജു തോമസ് വിജയികൾക്കുള്ള സമ്മാനവിതരണം നടത്തും. മംഗളൂർ യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന
അഖിലേന്ത്യാ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യൂണിവേഴ്സിറ്റി ടീമിനെ പ്രസ്തുത ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.

Leave a Reply