രാജപുരം : ഹരിത കേരള മിഷൻ്റെയും പനത്തടി ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ റിസോർട്ട് ഉടമകൾ, വനസംരക്ഷണ സമിതി അംഗങ്ങൾ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, സന്ന ദ്ധ പ്രവർത്തകർ, തദ്ദേശവാസികൾ എന്നിവരുടെ യോഗം ചേർന്നു. ടൂറിസം കേന്ദ്രത്തിൻ്റെ മികവുകളും ഒപ്പം ഇനിയും പൂർത്തീകരിക്കേണ്ട സംവിധാനങ്ങളും ചർച്ച വിഷയമായി. ജൈവ മാലിന്യ സംസ്കരണത്തിനുള്ള മാലിന്യ സംസ്കരണ പ്ലാൻ്റ് ഖരമാലിന്യ ശേഖരണത്തിന് ‘ ശേഖരണ പ്ലാൻ്റ്, ബോട്ടിൽ ബൂത്തുകൾ, നിർദ്ദേശകബോർ ഡുകൾ, ഹരിതവീഥികൾ എന്നിവ സമയ ബന്ധിതമായി നടപ്പാക്കും. തദ്ദേശ വാസികൾ, റിസോർട്ട് ഉടമകൾ, ഡിടിപിസി, വനം വകുപ്പ് ഉദ്യോഗസ്ഥർ വനസംരക്ഷണസമിതി എന്നിവരുടെ പങ്കാളിത്തത്തോടെ ടൂറിസം സൗഹൃദ പദ്ധതികൾ തയ്യാറാക്കും.
യോഗം പ്രസിഡൻ്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ പ്രസിഡൻ്റ്റ പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുപ്രിയ ശിവദാസ് , ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ, ഹരിതകേരള മിഷൻ റിസോർസ് പേഴ്സൺ കെ.കെ.രാഘവൻ, ‘ശുചിത്വ മിഷൻ ആർപി പി.വത്സരാജ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.വിജയകുമാർ സ്വാഗതവും റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് .മധുസൂദനൻ നന്ദിയും പറഞ്ഞു.