ബൗദ്ധിക് 2024 “ക്വിസ് മത്സരം നടത്തി.


രാജപുരം: രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള,”ബൗദ്ധി ക് 2024″ ഷെവലിയാർ വി ജെ ജോസഫ് കണ്ടോത്ത് മെമ്മോറിയൽ അഖിലകേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നട ത്തി. കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 37 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരങ്ങൾ പ്രിൻസിപ്പലും ക്വിസ് മാസ്റ്ററുമായ ജോബി ജോസഫ് സാർ നിയന്ത്രിച്ചു രാവിലെ നടന്ന പ്രലിമനറി റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5 ടീമുകൾക്കായി ഉച്ചകഴിഞ്ഞു ഫൈനൽ റൗണ്ട് മത്സരം നടത്തി. ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും മത്സരിച്ച ശിവകൃഷ്ണ,ദേവനന്ദ് ടീം ഒന്നാം സ്ഥാനവും, കോടോത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുമുള്ള അഭിനവ് വൈഗ എന്നിവർ രണ്ടാം സ്ഥാനവും, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുമുള്ള കാർത്തിക് അഭിനവ് എന്നിവർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മാനദാന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ റവ: ഫാദർ ജോസഫ് അരീച്ചിറ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി വനജ ഐത്തു, സിൽവർ ജൂബിലി സ്നേഹവീട് കമ്മിറ്റി ചെയർമാൻ ശ്രീ ജന്നി കിഴക്കേപ്പുറം, ഫെഡറൽ ബാങ്ക് റീജണൽ മാനേജർ രാഹുൽ കൃഷ്ണൻ, രാജപുരം ബ്രാഞ്ച് മാനേജർ ശ്രീ ഇ.അഷ്റഫ്, ഹോളി ഫാമിലി ഹയർസെക്കൻഡറി അലൂമിനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഷാലു മാത്യു, സ്റ്റാഫ് സെക്രട്ടറി സാലു എ എം, സീനിയർ അധ്യാപിക ശ്രീമതി ടിജി കെ.സി. എന്നിവർ സംസാരിച്ചു. ക്വിസ് മത്സരം നിയന്ത്രിച്ച ജോബി ജോസഫ് സാറിനെയും, ഷൈബി ടീച്ചറെയും സ്കൂൾ മാനേജർ ഷാൾ അണിയിച്ച് ആദരമറിയിച്ചു. യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും മരീസാ മർക്കോസ് നന്ദി പറഞ്ഞു.

ഷെവലിയാർ വി ജെ ജോസഫ് കണ്ടോത്ത് മെമ്മോറിയൽ അഖില കേരള മെഗാ ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ് സ്പോൺസർ രാജപുരം ഫെഡറൽ ബാങ്ക് ആയിരുന്നു.

Leave a Reply