രാജപുരം: പെട്രോളിംഗിനിടയിൽ സംശയസ്പദമായി പാണത്തൂർ ബസ് സ്റ്റോപ്പിന് സമീപം സഞ്ചിയുമായി നിൽക്കുകയായിരുന്ന ആളെ നിരോധിൽ പാൻ ഉൽപ്പന്നങ്ങളുമായി രാജപുരം പോലീസ് പിടികൂടി. പാണത്തൂർ നെല്ലിക്കുന്നു സ്വദേശിയായ ഗംഗാധരൻ (57)നെയാണ് സബ് ഇൻസ്പെക്ടർ രഘുനാഥും സംഘവും അറസ്റ്റ് ചെയ്തത്.
പാണത്തൂരിൽ ഉള്ള ടിയാന്റെ കടയിലേക്ക് വില്പനയ്ക്കായി വയ്ക്കുവാൻ കൊണ്ടുപോകുമ്പോൾ ആണ് പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്.
പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫിസർ മാരായ സതീശൻ, ദിലീപ്, ഡ്രൈവർ വിനോദ് കുമാർ എന്നിവരും ഉണ്ടായിരുന്നു. നിരോധിത ഉൽപ്പന്നങ്ങളായ ഗുഡ്ക, ചൈനിഖൈനി, മധു, വർണ്ണ ഹാൻസ് തുടങ്ങിയവയുടെ ആയിരത്തോളം പാക്കറ്റുകൾ ആണ് പിടികൂടിയത്. പ്രതിയെ പോലീസ് പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.