രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേള നടത്തി. ഓരോ ക്ലാസുകളിലെയും കുട്ടികൾ ഓരോ ഭക്ഷണ സ്റ്റാളുകൾ ഒരുക്കുകയും മലബാറിന്റെ രുചി വൈവിധ്യത്തിൻ്റെ പ്രദർശനവും വില്പനയും സ്റ്റാളുകളിലൂടെ നടക്കുകയും ചെയ്തു. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണമാണ് സ്റ്റാളുകളിൽ വിളമ്പിയത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ജൂബിലി കമ്മിറ്റി അംഗങ്ങൾക്കും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും മതിയായ ഉച്ചഭക്ഷണം സ്റ്റാളുകളിലൂടെ ലഭ്യമായി.സ്കൂൾ മാനേജർ ഫാദർ ജോസഫ് അരീച്ചിറ അധ്യക്ഷത വഹിച്ച യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോബി ജോസഫ് പിടിഎ പ്രസിഡൻ്റ് കെ.എ. പ്രഭാകരൻ, വൈസ് പ്രസിഡന്റ് പി.എൽ.റോയി , വാർഡ് മെമ്പർ വനജ ഐത്തു എന്നിവർ പ്രസംഗിച്ചു. രാവിലെ തുടങ്ങിയ മേള ഉച്ചയോടു കൂടി സമാപിച്ചു.