കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു

രാജപുരം: ചുള്ളിക്കര മേരി ടാക്കീസ് ഓഡിറ്റോറിയത്തിൽ നടന്നു വന്ന കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേർസ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം പൂടംകല്ലിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ടി.വി.മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ടി.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. സയൻ്റിസ്റ്റ് ഡോ. സിനോഷ് സ്ക്കറിയാച്ചൻ മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി തോമസ് കെ.കുര്യാക്കോസ്, സംസ്ഥാന ട്രഷറർ കെ.പി.രമേശൻ, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.വി.രാകേഷ് , ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമൻ, കള്ളാർ പഞ്ചായത്തംഗങ്ങളായ ബി.അജിത്ത് കുമാർ, ജോസ് പുതുശ്ശേരി കാലായിൽ , കേരള വ്യാപാരി വ്യവസായി എകോപന സമിതി രാജപുരം യൂണിറ്റ് പ്രസിഡൻ്റ് എൻ.മധു, വ്യാപാരി വ്യവസായി സമിതി പനത്തടി എരിയ സെക്രട്ടറി സിനു കുര്യാക്കോസ് , എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കൃഷ്ണൻ കൊട്ടോടി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.വിദ്യാധരൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ സാന്ത്വന സഹായ വിതരണവും, കർഷക അവാർഡ് വിതരണവും, എസ് എസ് എൽസി , പ്ലസ്ടു വിജയികൾക്ക് അനുമോദനവും നടന്നു. പുതിയ ഭാരവാഹികൾ
രാജു കപ്പണക്കാൽ ( പ്രസിഡൻ്റ് ), രജീഷ് എം ആർ (സെക്രട്ടറി), എ.എം.അബ്ദുള്ള (ട്രഷറർ), ബി.സുരേഷ് കുമാർ (സംസ്ഥാന നോമിനി), സി.വിദ്യാധരൻ (ജോ. സെക്രട്ടറി), പി.തമ്പാൻ (വൈസ് പ്രസിഡൻ്റ്), കെ.വി.വിനീത് (ഓർഗനൈസിംങ്ങ് സെക്രട്ടറി).

Leave a Reply