രാജപുരം : മാലക്കല്ല് ലൂർദ് മാതാ ക്‌നാനായ കത്തോലിക്ക പള്ളിയിൽ
പരിശുദ്ധ കന്യകാമറിയത്തിൻ്റെ അമലോൽഭവ തിരുനാളിന് വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി. ഇന്നു വൈകിട്ട് 4.30 ന് ജപമാല, ലദീഞ്ഞ്, പാട്ടുകുർബാന, നെവേന എന്നിവ നടന്നു. ചുള്ളിക്കര പള്ളി വികാരി ഫാ.റോജി മുകളേൽ കാർമികത്വം വഹിച്ചു. നാളെ വൈകിട്ട് 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസ് പാറയിൽ കാർമികത്വം വഹിക്കും. ഡിസംബർ 6 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസ് കളത്തിപറമ്പിൽ കാർമികത്വം വഹിക്കും. 7ന് വൈകിട്ട് 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോർജ് കുടുന്തയിൽ കാർമികത്വം വഹിക്കും. സമാപന ദിവസമായ ഡിസംബർ 8 ന് രാവിലെ 6.30 ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് അസിസ്റ്റൻ്റ് വികാരി ഫാ.ജോബിഷ് തടത്തിൽ കാർമികർകത്വം വഹിക്കും. 10 ന് തിരുനാൾ പാട്ടുകുർബാനയ്ക്ക് കൊട്ടോടി പള്ളി വികാരി ഫാ.സനീഷ് കയ്യാലക്കകത്ത് കാർമിത്വം വഹിക്കും റാണിപുരം പള്ളി വികാരി ഫാ.ജോയി ഊന്നുകല്ലേൽ സന്ദേശം നൽകും.