കുടുംബൂരിലെ അഞ്ജനമുക്കൂട് -പാത്തിക്കാൽ – പന്നിത്തോളം റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാർ പഞ്ചായത്ത്‌ ഒന്നാം വാർഡ് മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കുടുംബൂരിലെ അഞ്ജനമുക്കൂട് -പാത്തിക്കാൽ – പന്നിത്തോളം റോഡിന്റെ ഉദ്ഘാടനം കള്ളാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.നാരായണൻ നിർവഹിച്ചു.
വാർഡ് മെമ്പർ വി.സബിത അധ്യക്ഷത വഹിച്ചു. വിജയൻ ചെറിയകടവ് സ്വാഗതം പറഞ്ഞു. സിഡി എസ് ചെയർപേഴ്സൺ കെ.കമലാക്ഷി, തൊഴിലുറപ്പ് എഞ്ചിനീയർ രേഷ്മ, ഓവർസിയർ സി.ടി.അജിത്, ഇ.കൃഷ്ണൻ, തൊഴിലുറപ്പ് മേറ്റുമാരായ ഉഷ, സാവിത്രി എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, കോൺട്രാക്ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാജേഷ് അഞ്ജനമുക്കൂട് നന്ദി പറഞ്ഞു.

Leave a Reply