രാജപുരം : ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് വോളന്റീയേർസ്, സപ്ത ദിന ക്യാമ്പിനോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജപുരം പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു. പ്രോഗ്രാം ഓഫീസർ സെൽമ ടീച്ചറിൻ്റെ നേതൃത്വത്തിൽ 48 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. രാജപുരം പോലീസ് കുട്ടികൾക്ക് സ്നേഹോഷ്മളമായ സ്വീകരണം നൽകി. കുട്ടികൾക്ക് നവ്യാനുഭവം പകർന്ന ഈ പ്രവർത്തനത്തിൽ കുട്ടികളും പോലീസ് ഓഫീസേർസും ചേർന്ന് കെയ്ക്ക് കട്ട് ചെയ്യുകയും ക്രിസ്തുമസ് കരോൾ ആലപിക്കുകയും ചെയ്തു.