രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ മാനേജ്‌മെന്റ് ഫെസ്‌റ്റ് സംഘടിപ്പിച്ചു.

രാജപുരം : ഹയർസെക്കൻഡറി സ്‌കൂൾ
വിദ്യാർഥികൾക്കായി രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ മാനേജ്‌മെന്റ് ഫെസ്‌റ്റ് സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടറായ ഡോ.ആർ.രാകേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ബെസ്‌റ്റ് മാനേജർ, ബെസ്‌റ്റ് മാനേജ്മെന്റ്റ് ടീം, ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം.. വിജയികൾ: ബെസ്റ്റ‌് മാനേജർ ഒന്നാം സമ്മാനം കെ .ഫാത്തിമത്ത് സന (ജിഎച്ച്എസ്എസ് മടിക്കൈ ). രണ്ടാം സമ്മാനം അക്‌സ ജോസഫ് (ജിഎച്ച്എസ്എസ് ചായ്യോത്ത്), ബെസ്‌റ്റ് മാനേജ്‌മെൻ്റ് ടീം ഒന്നാം സമ്മാനം സെന്റ് ജൂഡ് എച്ച്എസ്എസ് വെള്ളരിക്കുണ്ട്. രണ്ടാം സമ്മാനം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ നീലേശ്വരം. ബിസിനസ് ക്വിസ് ഒന്നാം സമ്മാനം ജവാ ഹർ നവോദയ വിദ്യാലയ പെരിയ, രണ്ടാം സമ്മാനം ജിഎച്ച്എസ്എസ് മടിക്കൈ. ട്രഷർ ഹണ്ടിൽ 1, 2 സമ്മാനങ്ങൾ എസ്ആർഎംജിഎച്ച്എസ്എസ് രാംനഗർ നേടി.

Leave a Reply