മഹിളാ സാഹസ് കേരള യാത്രയ്ക്ക് രാജപുരത്ത് സ്വീകരണം നൽകി.

രാജപുരം: മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് മഹിളാ കോൺഗ്രസ്സ് കള്ളാർ മണ്ഡലം കമ്മിറ്റി രാജപുരത്ത് സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ്സ് കള്ളാർ മണ്ഡലം വൈസ് പ്രസിഡൻ്റ് സബിത ബി അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ അഡ്വ. ജെബി മേത്തർ, മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് മിനി ചന്ദ്രൻ, ഡി സി സി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ, ഡി സി സി സെക്രട്ടറി പി.വി.സുരേഷ് , കോൺഗ്രസ്സ് കള്ളാർ മണ്ഡലം പ്രസിഡൻ്റ് എം.എം.സൈമൺ, കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് കാർത്തികേയൻ , ബ്ലോക്ക്പഞ്ചായത്തംഗം സി.രേഖ, കെ.രജിത , സജിപ്ലച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. മുൻ മഹിള കോൺഗ്രസ്സ് കള്ളാർ മണ്ഡലം പ്രസിഡൻ്റ് രമ ബി സ്വാഗതവും,കോൺഗ്രസ്സ് കള്ളാർ മണ്ഡലം വൈസ് പ്രസിഡൻ്റ് പി.ഗീത നന്ദിയും പറഞ്ഞു. പൂടംകല്ലിൽ നിന്ന് നൂറ് കണക്കിന് മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണ സ്ഥലമായ രാജപുരത്തേക്ക് സ്വീകരണ ജാഥയും നടത്തി.

Leave a Reply