രാജപുരം: കാലിച്ചാനടുക്കം ചാമക്കുഴി എകെജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം 9-ാം വാർഷികാഘോഷം ശനിയാഴ്ച (26.4.25) വിവിധ പരിപാടികളോടെ നടക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വായനശാല ബാലവേദി, വനിതാവേദി, യുവജനവേദി പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.: