കള്ളാർ പഞ്ചായത്ത് ജനപ്രതിനിധികൾ അധികാരമേറ്റു.

രാജപുരം: കള്ളാർ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പഞ്ചായത്തംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. മുതിർന്ന ജനപ്രതി നിധി എം.എം.സൈമൺ, വരണാധികാരി കെ.പി.രേഷ്‌മ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പി.എ.വാസു, ലീല മോഹനൻ, സനിത ജോസഫ്, മിനി ഫിലിപ്പ്, സി.എം.സാബു, പി.ഗീത, ഗിരീഷ്‌കുമാർ. കെ.രജീത, പി.എൽ.റോയി, സി.രേഖ , പി.ശ്രീവിദ്യ, ലിറ്റി ജോസ്, ബിന്ദു
ഗംഗാധരൻ, പി.ഗീത എന്നിവർക്ക് മുതിർന്ന അംഗം സത്യവാചകം ചൊ ല്ലികൊടുത്തു. തുടർന്ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ എം.എം.സൈമൻ്റെ അധ്യക്ഷതയിൽ ചേർന്നു.