രാജപുരം: മാലക്കല്ല് സെന്റ് മേരീസ്
എയുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. ഇന്നു ഉച്ചയ്ക്ക് 1 മണിയോടെ ആരംഭിച്ച വൈവിധ്യമാർന്ന പരിപാടികളിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. 600 ഓളം സാന്താക്ലോസുകളെ ഉൾപ്പെടുത്തി മെഗാ ക്രിസ്തുമസ് സന്ദേശയാത്ര നഗരം ചുറ്റി നടത്തി. ക്രിസ്തുമസ് ആഘോഷത്തിൽ രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി, സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ടിൽ, അസിസ്റ്റന്റ് മാനേജർ ഫാദർ ടിനോ ചാമക്കാല, വാർഡ് മെമ്പർ മിനി ഫിലിപ്പ്, പിടിഎ പ്രസിഡന്റ് ബിനീഷ് തോമസ്, മദർ പി ടിഎ പ്രസിഡന്റ് സുമിഷാ പ്രവീൺ, മൂന്നാം വാർഡ് സനിത ജോസഫ്, അഞ്ചാം വാർഡ് മെമ്പർ സി.എം.സാബു എന്നിവർ സംസാരിച്ചു. കുട്ടികളുടെ ക്രിസ്തുമസ് കലാപരിപാടികളോടെ ആഘോഷം സമാപിച്ചു.
