കള്ളാർ, പനത്തടി, കോടോം ബേളൂർ പഞ്ചായത്തുകളിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നു

രാജപുരം: കള്ളാർ, പനത്തടി, കോടോം ബേളൂർ പഞ്ചായത്തുകളിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നു. കള്ളാർ പഞ്ചായത്തിൽ കോൺഗ്രസിലെ കെ.രജിതയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കോടോം ബേളൂർ പഞ്ചായത്തിൽ പ്രസിഡൻ്റായി സി പി എമ്മിലെ ടി.വി.ജയചന്ദ്രനെ എതിരില്ലാതെ തെരഞ്ഞെടുത്തു. പനത്തടി പഞ്ചായത്തിൽ വോട്ടെടുപ്പിലൂടെ സിപിഎം അംഗം പി.രഘുനാഥിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. കോൺഗ്രസിലെ കെ.ജെ.ജയിംസ്, ബിജെപിയിലെ കെ.കെ. വേണുഗോപാൽ എന്നിവരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റുള്ളവർ. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഇന്നു ഉച്ച കഴിഞ്ഞ് നടക്കും.