രണ്ട് നിർധന കുടുംബങ്ങൾക്ക് വീട് വയറിംഗ് നടത്തി വൈദ്യുതി നൽകി രാജപുരത്തെ കെഎസ്ഇബി ജീവനക്കാർ ‘

രാജപുരം : രണ്ട് നിർധന കുടുംബങ്ങൾക്ക് വീട് വയറിംഗ് നടത്തി വൈദ്യുതി നൽകി രാജപുരത്തെ കെഎസ്ഇബി ജീവനക്കാർ മാതൃകയായി, പതിനായിരം രൂപയോളം ചെലവഴിച്ചാണ് വൈദ്യു‌തീകരണം നടത്തിയത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്‌ കുമാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു, അസിസ്റ്റന്റ് എഞ്ചിനീയർ സുനീഷ്, സബ് എഞ്ചിനീയർമാരായ അനിൽകുമാർ, ബാബു, ജോജൻ വാർഡ് മെമ്പർ സുരേഷ് വയമ്പ് മുൻ മെമ്പർ കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു. സ്റ്റാഫ്‌ സെക്രട്ടറി സനുകുമാർ നന്ദി പറഞ്ഞു.