രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ 1975-76 വർഷ എസ്.എസ്.എൽ.സി ബാച്ച് സംഗമ നടത്തി

രാജപുരം : രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ 1975-76 വർഷം എസ്.എസ്.എൽ.സി. പൂർത്തികരിച്ച വിദ്യാർത്ഥികൾ സുവർണ്ണജൂബലി വർഷം ഒത്ത് ചേർന്ന് തങ്ങളുടെ സൗഹൃദം ഊഷ്മളമാക്കി.
അന്ന് പരീക്ഷ എഴുതിയ 117 വിദ്യാർത്ഥികളിൽ 7 ൽ പരം പേർ മരണപ്പെട്ടു എങ്കിലും രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി 50 പേർ സംഗമത്തിൽ ഒത്തുചേർന്നു. ഇത്രയും വർഷത്തെ വലിയ ഒരു ഇടവേളക്കു ശേഷം നടന്ന കുടി കാഴ്ച പലരിലും പുതുമുഖങ്ങൾ പോലെ ഉള്ള അനുഭവം ഉളവാക്കി. വീണ്ടും പരിചയം പുതുക്കിയും പഴയ കുസൃതികൾ അയവറക്കിയും കലാവിരുന്നുകൾ അവതരിപ്പിച്ചും ഓർമ്മ അവിസ്മരണയമാക്കി. രാജപുരം സ്കൂൾ പരിസരത്തു നിന്നും ടൂറിസ്റ്റ് ബസ്സിൽ പുറപ്പെട്ട് ചെറുവത്തൂർ പടന്നയിൽ ഉള്ള ഓയ്സ്റ്റാർ ഒപേറാ റിസോർട്ടിൽ ഒത്ത് ചേർന്ന് ബോട്ടിങ്ങ് ഉൾപ്പെടെ ഉള്ള വിനോദ പരിപാടികൾ സംഘടിപ്പിച്ചു. ഏവരും പ്രായത്തെ മറന്ന് വിനോദങ്ങളിൽ പങ്കുചേർന്നു.
കുടി ചേരലിന്റെ ഓർമ്മക്കായി പങ്കെടുത്തവർക്ക് സമ്മാനിച്ച സ്കൂളിന്റെ ഫോട്ടോ പതിച്ച കപ്പ് ഏവരും നെഞ്ചോട് ചേർത്തു. വേണുഗോപാലൻ എം.ജി, കെ.ടി.ഫിലിപ്പ്, ജോസഫ് സി .തങ്കച്ചൻ, ഉഷ അപ്പുകുട്ടൻ, ഉമ, കെ.ബി.രാഘവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് സംഗമം സംഘടിപ്പിച്ചത്.