രാജപുരം: ലോക പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മടിക്കൈ ഗ്രാമത്തിൽ തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്ട് സെന്ററിന്റെ കീഴിലുള്ള 20 ഏക്കർ സ്ഥലത്ത് ലോകോത്തര മാതൃകയിൽ ഇൻസ്റ്റിറ്ട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (ഐഐപിഡി) സ്ഥാപനത്തിൻ്റെ ധനസമാഹരണത്തിനായി സംഘടിപ്പിക്കുന്ന മാജിക്, മ്യൂസിക് എന്നിവ ചേർന്നുള്ള എം ക്യൂബ് പരിപാടി മേഅ 2ന് രാത്രി 7 മണിക്ക് അട്ടേങ്ങാനം ബേളൂർ മഹാശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ക്ഷണിക്കപ്പെട്ടവർക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബേളൂരിലെ ജീവകാരുണ്യ സംഘടനയായ സാക്ട് ചാരിറ്റബിൾ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. 120 കോടി രൂപ ചെലവിലാണ് മടിക്കൈ പ്രദേശത്ത് സെൻ്റർ സ്ഥാപിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഇതിൻ്റെ ഭാഗമായി സമാന പരിപാടി കാസർകോട് ചെട്ടുംകുഴി റോയൽ കൺവൻഷൻ സെൻ്ററിൽ മേയ് 1ന് വൈകിട്ട് 6 മണിക്ക് നടക്കും.
