കണ്ണൂർ യൂണിവേഴ്സിറ്റിയുടെ  ബി എസ് സി മൈക്രോബിയോളജി പരീക്ഷയിൽ മുഴുവൻ റാങ്കുകളും നേടി രാജപുരം സെൻറ്‌ പയസ് ടെൻത് കോളേജ്  

രാജപുരം:  കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഈ വർഷത്തെ ബി എസ് സി മൈക്രോബയോളജി പരീക്ഷയിൽ ആദ്യ മൂന്നും  റാങ്കുകളും നേടി രാജപുരം സെൻറ് പയസ് ടെൻത് കോളേജിലെ  മൈക്രോബയോളജി വിദ്യാർഥികൾ അഭിനന്ദനീയമായ നേട്ടം കൈവരിച്ചു. കാസർകോട് ജില്ലയിലെ പാണത്തൂർ സ്വദേശിയായ ചാക്യാർ മഠത്തിൽ സി.എം.വിനോദ് ഗ്ലൈസി ദമ്പതികളുടെ മകളായ സി.എം.അഞ്ജിത 96 ശതമാനം മാർക്കോടെ ഒന്നാം റാങ്കും, പടന്നക്കാട്, കുറുന്തൂർ സ്വദേശിയായ കെ. വി.ബാലകൃഷ്ണൻ , എം.വി.സുലേഖ  ദമ്പതികളുടെ മകളായ എം.വി.അഞ്ജന 93 ശതമാനം മാർക്കോടെ രണ്ടാം  റാങ്കും, കാഞ്ഞങ്ങാട് ആവിക്കര അബ്ദുൽ എം.എച്ച്.സലാം, വി.കെ.അഫ്സത്ത് എന്നിവരുടെ മകളായ നദ മിന്നത്ത് മൂന്നാം റാങ്കും കരസ്ഥമാക്കി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ആരതി കൃഷ്‌ണ യൂണിവേഴ്സിറ്റി തലത്തിൽ നാലാം സ്ഥാനം നേടി. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളിൽ ബി എസ് സി മൈക്രോബിയോളജിയിൽ ഏറ്റവും കൂടുതൽ എ പ്ലസ്, എ ഗ്രേഡുകൾ  നേടുന്ന കോളേജായി രാജപുരം സെൻറ്‌ പയസ് ടെൻത്. അമേരിക്കയിലെ സ്റ്റാൻഡ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ലോകത്തിലെ തന്നെ മികച്ച ശ്രാസ്ത്ര ഗവേഷകരുടെ പട്ടികയിൽ ഇടം പിടിച്ച, ഇന്ത്യയിലെ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ അദ്ധ്യാപകടനക്കം അദ്ധ്യാപത്തിലും ഗവേഷണത്തിലും ഒരുപാട് പരിചയ സമ്പന്നരായ ഒരു കൂട്ടം അദ്ധ്യാപകരുള്ള രാജപുരം സെൻറ്‌ പയസ് ടെൻത് കോളേജിന്ലെ മൈക്രോബയോളജി ഡിപ്പാർട്മെൻറ് കേരളത്തിൽ ആദ്യമായി ബി എസ് സി മൈക്രോബയോളജി ആരംഭിച്ച സ്ഥാപനമാണ്. റാങ്ക് നേടിയ മിക്ക വിദ്യാർത്ഥികളും ഡിപ്പാർട്മെന്റിലെ അദ്ധ്യാപക മേൽനോട്ടത്തിൽ  കേന്ദ്രഗവണ്മെന്റ് നടത്തുന്ന ഗേറ്റ്, സി യൂ ഇ ടി എന്നി പരീക്ഷകളിൽ വിജയം നേടി ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിലേക്കു തുടർ പഠനത്തിനും ഗവേഷണത്തിനും ആയി പോകാനുള്ള തയ്യാറെടുപ്പിലാണ്.