രാജപുരം: അയറോട്ട് ഉണ്ണിമിശിഹാ പള്ളി സുവർണ ജൂബിലി സമാപന സമ്മേളനം പുതിയതായി നിർമിച്ച പള്ളിയുടെ വെഞ്ചെരിപ്പ് കർമവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. വെഞ്ചരിപ്പ് കർമത്തിന് അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ഫാ.ജോയി കട്ടിയാങ്കൽ, ഫാ.ജോസ് അരീച്ചിറ, വികാരി ഫാ.ഷിജോ കുഴിപ്പിള്ളിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. സുവർണ ജൂബിലി സമ്മേളനം
അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
അതിരൂപത സഹായമെത്രാൻ മാർ ജോസഫ് അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ജോസ് അരിച്ചിറ, ഒഎസ്എച്ച് സുപ്പീരിയർ ഫാ.ജോസ് കന്നുവെട്ടി, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.ജയചന്ദ്രൻ, കൊട്ടോടി സെന്റ് സെൻ്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ.ജോസ് കാനക്കാട്ട്, പി.എ.സജി, ഫാ. ജോയി പുത്തുപ്പള്ളിമ്യാലിൽ, പഞ്ചായത്തംഗങ്ങളായ ആൻസി ജോസഫ്, പ്രദീപ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
വികാരി ഫാ.ഷിജോ കുഴിപ്പിള്ളിൽ സ്വഗതവും, ജൂബിലി കമ്മിറ്റി കൺവീനർ പി.യു.തോമസ് നന്ദിയും പറഞ്ഞു .
