രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിന്റെയും എ.എൽ.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-27 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. പ്രാർത്ഥന ഗാനത്തോടെയും പ്രവേശനോത്സവ ഗാനത്തോടെയും ആരംഭിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ റവ. ഫാ. ജോസ് അരീച്ചിറ അധ്യക്ഷനായ ചടങ്ങ് കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ വിക്കി സ്റ്റേറ്റ് കോർഡിനേറ്റർ വിജയൻ രാജപുരം മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷ പ്രതിജ്ഞയും നടത്തി.പ്രിൻസിപ്പാൾ സജോ സൈമൺ, പി.ടി.എ പ്രസിഡന്റുമാരായ. റോയ് പി.എൽ,സോനു ജോസഫ്, അസിസ്റ്റന്റ് മാനേജർ റവ. ഫാ. ഓനായി മണക്കുന്നേൽ എന്നിവർ ആശംസകൾ നേർന്നു.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്ക് വിതരണ ഉദ്ഘാടനം വിജയൻ രാജപുരം നിർവഹിച്ചു. എൽ.പി വിഭാഗത്തിലെ പഠന കിറ്റിന്റെയും യൂണിഫോമിന്റെയും വിതരണ ഉദ്ഘാടനം റവ. ഫാ. ഓനായി മണക്കുന്നേൽ നിർവഹിച്ചു. പുസ്തക വിതരണ ഉദ്ഘാടനം. സോനു ജോസഫ് നിർവഹിച്ചു.സി.എം കിഡ്സ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്ക് മെമന്റോ വിതരണം റവ. ഫാ. ജോസ് അരീച്ചിറ നിർവഹിച്ചു. ചടങ്ങിന് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം കെ.ഒ നന്ദി രേഖപ്പെടുത്തി.
