റാണിപുരത്ത് പരിസ്ഥിതി ദിനാഘോഷം നടത്തി.

രാജപുരം: കേരള വനം വന്യജീവി വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരത്ത് ലോക പരിസ്ഥിതി ദിനാചരണം നടത്തി. പനത്തടി  പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ.ജെയിംസ് വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.ഷിബു , പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ  എ.പി.രാജു , വന സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ഷിബി ജോയി, സെക്രട്ടറി എ.കെ.ശിഹാബുദീൻ, ട്രഷറർ എം.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈ നടൽ, പരിസ്ഥിതി സംരക്ഷണ പ്രതിജ്‌ഞ , അധിനിവേശ സസ്യ നിർമാർജനം, പ്ലാസ്റ്റിക്ക് മാലിന്യ ശുചീകരണം എന്നിവയും നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി.വിമൽ രാജ്, വിഷ്ണു കൃഷ്ണൻ , സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ വരകുകാലായിൽ എസ്
.സുമതി, വാച്ചർ കം ഗൈഡുമാരായ അരുൺ ജാണു ,കെ.സുരേഷ്, സി.എങ്കപ്പു എന്നിവർ നേതൃത്വം നൽകി.