മലയോരത്തിനും മാലക്കല്ലിനും അഭിമാനമായി ഡോ.ടിനു ടോമി.

​രാജപുരം: ജോർജിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം, ഇന്ത്യയിലെ കഠിനമായ ഫോറിൻ മെഡിക്കൽ ഗ്രാജുവേഷൻ എക്സാമിനേഷൻ (FMGE) ഉന്നത വിജയത്തോടെ പാസ്സായ മാലക്കലിലെ ചെട്ടിക്കത്തോട്ടത്തിൽ ഡോ.ടിനു ടോമി നാടിൻ്റെ അഭിമാനമായി.
​മാലക്കല്ലിലെ ചെട്ടിക്കത്തോട്ടത്തിൽ ടോമിയുടെയും വിൻസിയുടെയും മകനാണ്. കഠിനാധ്വാനത്തിൻ്റെയും ലക്ഷ്യബോധത്തിൻ്റെയും മാതൃകയാണ് ടിനു ടോമി. സഹോദരി ട്വിങ്കിൾ ടോമി.