രാജപുരം : മഴയെ തുടർന്ന് ചുള്ളിക്കരയിൽ എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് സ്നേഹസ്പർശവുമായി കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) അംഗങ്ങൾ. ക്യാമ്പിൽ കഴിയുന്നവർക്കായി വൈകുന്നേരം നാലുമണിക്ക് ചൂടു ചായയും പലഹാരങ്ങളും എൻഎസ്എസ് വളണ്ടിയർമാർ വിതരണം ചെയ്തു.
ക്യാമ്പിലെ അംഗങ്ങൾക്ക് ആശ്വാസമേകാനും അവരുടെ ബുദ്ധിമുട്ടുകളിൽ പങ്കുചേരാനും ലക്ഷ്യമിട്ടാണ് ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശരണ്യ ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകരും വളണ്ടിയർമാരും ചുള്ളിക്കര ക്യാമ്പിലെത്തി.
