പാണത്തൂർ  സ്‌കൂളിൽ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു

രാജപുരം: ജില്ലാ പഞ്ചായത്ത് പാണത്തൂർ ചിറങ്കടവിലെ ഗവ.വെൽഫെയർ ഹൈസ്കൂളിൽ നിർമ്മിച്ച പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാർ ടോയ്ലറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷൻ മനു.എം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഷിനോദ്.വി.ജി അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പി രഘുനാഥ് മുഖ്യാതിഥിയായി. പഞ്ചായത്ത് സ്‌റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, മെമ്പർമാരായ റീന തോമസ്, പ്രസീതാറാണി, എം ഷിബു, സ്‌കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ എം.കെ സുരേഷ്, മദർ പി.ടി.എ പ്രസിഡൻ്റ് പുഷ്പ.കെ, സീനിയർ അസിസ്റ്റ്ൻ്റ് റോബിൻ എം.കെ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സിന്ധുമോൾ കെ.എസ് സ്വാഗതവും, സ്‌റ്റാഫ് സെക്രട്ടറി സുമതി പി.കെ നന്ദിയും പറഞ്ഞു. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് ശ്രേയ രാധാകൃഷ്ണൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.