രാജപുരം: കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലെത്തി. അഗതിമന്ദിരത്തിലെ അന്തേവാസികളെ കാണുകയും അവർക്ക് വേണ്ടി ശീതൾ, കൃഷ്ണ ദേവ് എന്നിവർ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഭക്ഷണസാധനങ്ങളും
സാനിറ്ററി സാധനങ്ങളുംകുട്ടികൾ നൽകി. പി പ്രമോദിനി നേതൃത്വം നൽകി. വി.കെ. ഭാസ്കരൻ, വിദ്യാർത്ഥികളായ
കൃഷ്ണ ദേവ് , ആദിത്യൻ, അഭിഷേക് ശ്രീനന്ദ് ,ജോബിൻ, ആയുഷ് , ആര്യൻ, ആദിദേവ് , ശീതൾ, ആരാധ്യ , പൂജ, ആര്യനന്ദ, അഞ്ജലീന, അഗ്നിക, ശിഖ ചിത്ര, ശിഖ, വൃന്ദ രാജ് , ജോഷ്ലിൻ, സഞ്ജയ്, ആവണി എന്നിവർ പങ്കെടുത്തു.
