കള്ളാർ പഞ്ചായത്ത് സ്വച്ഛതാ ഹി സേവ കൈയ്യോട്കൈ ചേരൽ പോസ്റ്റർ പ്രകാശനം ചെയ്തു.

രാജപുരം: കള്ളാർ പഞ്ചായത്ത് സ്വച്ഛതാ ഹി സേവ കൈയ്യോട്കൈചേരൽ പോസ്റ്റർ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ പഞ്ചായത്ത് സെക്രട്ടറി പ്രേമയ്ക്ക് നൽകി നിർവ്വഹിച്ചു. യോഗത്തിന് വിദ്യാ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ. പി അദ്ധ്യക്ഷത വഹിച്ചു. റിസോഴ്സ് പഴ്‌സൻ വിനോദ്‌കുമാർ വിശദീകരണം നടത്തി.  പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ പി.എൽ.റോയി, വാർഡ് മെമ്പർമാരായ ബിന്ദു ഗംഗാധരൻ , സി.രേഖ, സനിത ജോസഫ്, സ്കൂൾ പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, സ്കൂൾ എക്കോ സെൻസ് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു. കൈയ്യോട് കൈ പഞ്ചായത്ത്തല പരിപാടികൾ ചർച്ച ചെയ്തു. പിഇസി സെക്രട്ടറി മീനാക്ഷി ടീച്ചർ സ്വാഗതവും ഇംപ്ലിമെൻ്റിങ്ങ് ഓഫീസർ കൊച്ചുറാണി ടീച്ചർ നന്ദിയും പറഞ്ഞ