- രാജപുരം: ഹരിത ഭാരത ദൗത്യത്തിന്റെ ഭാഗമായി റാണീപുരം വനാതിര്‍ത്തി പ്രദേശത്തെ കുടുംബങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന് ഉദ്ഘാടനം ജില്ലാ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവന് നിര്‍വഹിച്ചു. റാണീപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് വേണുരാജ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ റാണീപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ് പഞ്ചായത്തംഗം എം.ബി.ശാരദ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നെരോത്ത് നിര്‍വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.മധുസൂദനന്, എസ്.മധുസൂദനന്, സി.വിജയകുമാര്‍, കെ.എന്‍.രമേശന്, എ.സുകുമാരി എന്നിവര്‍ സംസാരിച്ചു.