കോളിച്ചാല്‍:ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരെ വീടുകളില്‍ എത്തി ആദരിച്ചു.പ്രസിഡണ്ട് ആര്.സൂര്യനാരായണ ഭട്ട് ഉപഹാരം നല്കി.രാജി.കെ.തോമസ് പൊന്നാടയണിയിച്ചു.. സെക്രട്ടറി കെ.എന്‍.രാജീവ്, ഭാരവാഹികളായ കെ.എന്‍ വേണു, ഷാജു സിന്സിയര്, സെബാന് കാരക്കുന്നേല്‍, കുഞ്ഞികൃഷ്ണന് ബളാംതോട്, പാലിയേറ്റീവ് വളണ്ടിയര്‍ എം.ജി രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.