കള്ളാർ പഞ്ചായത്ത് കോൺഗ്രസ് പതിമൂന്നാം വാർഡ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പച്ചക്കറി കിറ്റ് വിതരണവും നടത്തി
പൂടംകല്ല്: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തോടനുബന്ധിച്ച് കള്ളാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കമ്മിറ്റി 100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി ചാരാത്ത് അനുസ്മരണം നടത്തി. അശ്വിൻ മേലത്ത്, ഗോപി കാഞ്ഞിരത്തടി, ഷമ്മാസ് കൊട്ടോടി, കൃഷ്ണൻ , മൻസൂർ, നൗഷാദ്, നാരായണൻ, രതീഷ് എന്നിവർ സംബന്ധിച്ചു.