രാജപുരം: കള്ളാർ പഞ്ചായത്ത് ആസ്ഥാനത്ത് കേരള സാമൂഹിക നീതി വകുപ്പിന്റെയും കള്ളാർ പഞ്ചായത്തിന്റെയും സഹകരണത്തൊടെ
ഭിന്നശേഷി കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷന് ഹെല്‍പ്പ് ഡെസ്ക് തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉത്ഘാടനം ചെയ്തു.
കള്ളാർ പഞ്ചായത്തിലുള്ള മുന്നൂറോളം ഭിന്നശേഷിക്കാർക്കും കിടപ്പു രോഗികൾക്കും ഇതു വഴി സഹായം ലഭിക്കും. ചാച്ചാജി ബഡ്സ് സ്കൂൾ അധ്യാപികമാരായ ലീല, ഡാലിയ, എൻഎസ് എസ് വളണ്ടിയർമാരായ അനിരുദ്ധ് , അനിത, അഖില , അനുഷ എന്നിവരാണ് ഹെൽപ് ഡെസ്ക് നിയന്ത്രിക്കുന്നത്.
പതിനെട്ട് വയസ്സിന് മുകളിലുള്ള
ഭിന്നശേഷിക്കാർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് മുഖേന തയ്യാറാക്കിയ പട്ടിക പ്രകാരം ഓരോ ഗുണഭോക്താവിനെയും ഫോൺ മുഖാന്തരം ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.ഇതിനായുള്ള
ഹെൽപ് ഡെസ്ക്ക് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ പൈനിക്കര ചാച്ചാജി ബഡ്സ് സ്കൂളിൽ പ്രവർത്തിക്കുന്നതാണ്.
വാക്സിൻ ലഭിക്കാൻ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും ആധാറും രജിസ്ട്രേഷൻ സമയത്ത് കൈയ്യിൽ വെക്കേണ്ടതും അതിന്റെ പകർപ്പ് വാട്സ്ആപ്പ് വഴി അയച്ചു നൽകേണ്ടതുമാണ്.