പൂടംകല്ല്: ഉദയപുരം പണാംകോട് നിന്നും പിണ്ടിക്കടവിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റിന് അപകട ഭീഷണിയായി ഉണങ്ങിയ തെങ്ങ് . തെങ്ങ് ഏതു നിമിഷവും കടപുഴകി വീഴുന്ന സ്ഥിതിയാണ്. തെങ്ങിന് സമീപത്തായി തന്നെ ഇലക്ടിക്കൽ കമ്പിയിലേക്ക് ചാഞ്ഞ് നിൽക്കുന്നു മരവും അപകട ഭീഷണിയുയർത്തുന്നു. മരങ്ങൾ കടപുഴകിയാൽ ചുരുങ്ങിയത് 4 വൈദ്യുതി തൂണെങ്കിലും തകരും. ആയതിനാൽ അപകടാവസ്ഥയിലുള്ള തെങ്ങും , മരവും മറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.