വണ്ണാത്തിക്കാനം: കോവിഡ് മഹാമാരിക്കിടയിലും ഓണമുണ്ണാന്‍ സഹായവുമായി ബ്രദറണ്‍ അസംബ്ലിക്ക് ഒപ്പം കൈ കോര്‍ത്ത് ഓര്‍മ്മ വായനശാല. വണ്ണാത്തിക്കാനം പ്രദേശത്തെ പാവപ്പെട്ട 15 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കിയാണ് ബ്രദറണ്‍ അസംബ്ലിയും, വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയവും നാടിന് മാതൃകയായത്. വായനശാലയില്‍ വെച്ച് നടന്ന കിറ്റ് വിതരണോദ്ഘാടനം രാജപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഉണ്ണികൃഷ്ണന് നിര്‍വ്വഹിച്ചു. വായനശാല പ്രസിഡന്റ് വി.എ.പുരുഷോത്തമന് അധ്യക്ഷനായി. ബ്രദറണ്‍ അസംബ്ളി പാസ്റ്റര്‍ അഗസ്റ്റ്യന്‍ കെ മാത്യു മുഖ്യാതിഥിയായി. സെക്രട്ടറി എ.കെ.രാജേന്ദ്രന് സ്വാഗതവും, ഇ.കെ.സതീഷ് നന്ദിയും പറഞ്ഞു.