- രാജപുരം: കാര്‍ഷിക മേളയുടെയും, ടെക്നോളജി മീറ്റിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ആത്മയുടെ സഹകരണത്തോടെ പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 24 മുതല്‍ 28 വരെ രാജപുരത്ത് നടക്കുന്ന പൊലിക 2018 ജില്ലാ കാര്‍ഷിക മേളയും ടെക്നോളജി മീറ്റിനും എല്ലാ തയ്യറെടുപ്പുകള്‍ ഒരുങ്ങി കഴിഞ്ഞു. പരിപാടിക്ക് തുടക്കം കുറിച്ച് വ്യാഴാഴ്ച്ച് പകല്‍ 2ന് മാവുങ്കാല്‍ നിന്നും വിളംബരജാഥ ആരംഭിക്കും. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ ഫളാഗ് ഓഫ് ചെയ്യും. വൈകിട്ട് 7ന് പാണത്തൂരില്‍ സമാപിക്കും. വിളംബ ജാഥയുടെ ഭാഗമായി ബൈക്ക് റാലി ഉള്‍പ്പെടെ നടക്കും. 24ന് പകല്‍ 2ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷനായിരിക്കും. എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദൂള്‍ റസാഖ് എന്നിവര്‍ മുഖ്യതിഥികളായിരിക്കും. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു മുഖ്യപ്രഭാഷണം നടത്തും. ടി ആര്‍ ഉഷാദേവി പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മഫിലിപ്പ് ആത്മ കര്‍ഷക അവാര്‍ഡും, പഞ്ചായത്ത് പ്രസിഡന്റ്മാരായ ത്രേസ്യാമ്മ ജോസഫ് പനത്തടി ബാങ്ക് ആരംഭിച്ച് ബ്ലോക്ക് തല പച്ചക്കറി നഴ്സറിയുടെ ഉദ്ഘാടനവും, പി ജി മോഹനന്‍ ഇന്നവേറ്റീവ് ഫണ്ട് വിതരണോദ്ഘാടനവും. സി കുഞ്ഞിക്കണ്ണന്‍ മിനി റൈസ് മില്ലിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കു. രാത്രി ഏഴിന് നാട്ടറിവ് പാട്ടുകള്‍ നടക്കും. അന്ന് രാവിലെ നടക്കുന്ന കാര്‍ഷിക സെമിനാര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം എ സൈമണ്‍ ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ 10ന് കര്‍ഷകരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹെമാംബിക ഉദ്ഘാടനം ചെയ്യും. വൈകിട്ട് കലാസന്ധ്യ നടക്കും. 26ന് രാവിലെ 10ന് കാര്‍ഷിക സെമിനാര്‍ കോടോം -ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എല്‍ ഉഷ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് മ്യൂസിക്ക് നൈറ്റ് നടക്കും. 27ന് രാവിലെ 10ന് ഐ ഡബ്ലൂ എം പിയുടെ നേതൃത്വത്തില്‍ കാര്‍ഷിക പഠനക്ലാസുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് സ്പോട്ട് സിംഗിംഗ് വിത്ത് സ്പോട്ട് ഡബ്ലിംഗ് നടക്കും. 28ന് രാവിലെ 10ന് കാര്‍ഷിക ശാസ്ത്രജ്ഞരും, കാര്‍ഷകരും തമ്മിലുള്ള മുഖാമുഖം നടക്കും. പകല്‍ 3ന് നടക്കുന്ന സമാപനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായിരിക്കും. കാര്‍ഷിക മേളയില്‍ കാര്‍ഷികവിളകളുടെയും, പുഷ്പ്പങ്ങളുടെയും പ്രദര്‍ശനങ്ങളും, വില്‍പ്പനകളും, സെമിനാറുകള്‍, കൃഷി പാഠങ്ങള്‍, കാര്‍ഷിക വിപണന മേളകള്‍, മികച്ച കര്‍ഷകരെ ആദരിക്കല്‍, എക്സിബിഷന്‍, പ്രമുഖ കമ്പനികളുടെ സ്റ്റാളുകള്‍, കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും, വില്‍പ്പനയും, ഇതോടൊപ്പം മേളയ്ക്ക് മാറ്റുകൂട്ടുന്നതിനായി വിവിധ ദിവസങ്ങളിലായി കാര്‍ഷിക മത്സരങ്ങള്‍, കാര്‍ഷിക ഫോട്ടോഗ്രഫി മത്സരം, സിനിമാറ്റിക് മത്സരം, സാംസ്‌കാരിക പരിപാടികള്‍, നാടന്‍ കലാമേളകള്‍, തിരുവാതിര, ഗാനമേള എന്നിവയും നടക്കും. മേളയില്‍ പുഷ്പ്പചെടികളും, മറ്റ് കാര്‍ഷിക വിപണനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും ഉള്ള സൗകര്യങ്ങള്‍ സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, പി എന്‍ വിനോദ്കുമാര്‍, ജി എസ് സിന്ദുകുമാര്‍, ഇ ജെ ജോസഫ്, സിനുകുര്യക്കോസ്, ഫാ. ഷാജി വടക്കേതൊട്ടി , പി രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.

Bon éclairage sur la protection personnelle. Ce qui rassure vraiment, c’est un jeux en ligne casino qui propose un protocole HTTPS sans fanfaronnade marketing.