അംഗീകാരവും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ജില്ലായില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഡിംഗ് സ്ഥാപനങ്ങള്‍ തടയണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേറ്റേഴ്സ് ആന്റ് എന്‍സിനീയറിംഗ് യുണിറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍

  • രാജപുരം: അംഗീകാരവും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ജില്ലായില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഡിംഗ് സ്ഥാപനങ്ങള്‍ തടയണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേറ്റേഴ്സ് ആന്റ് എന്‍സിനീയറിംഗ് യുണിറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണരംഗത്ത് ഏറെ ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കുന്നതും അപകടം നിറഞ്ഞതുമായ തൊഴില്‍ ചെയ്ത് വെല്‍ഡിംഗ് സ്ഥാപനങ്ങള്‍ നടത്തി ജീവിക്കുമ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ക്വാളിറ്റി പുലര്‍ത്താതെ ഏറ്റവും താഴ്ന്ന തരം നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുകയും, തൊഴിലുടമകളെ വഞ്ചിക്കുകയും ചെയ്യുന്ന സൈറ്റ് വര്‍ക്കര്‍മാരെ തടയുന്നതിന് ബന്ധപ്പെട്ടവര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണം. സര്‍ക്കാരിന് കൊടുക്കേണ്ട നികുതിയോ, തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങളോ കൊടുക്കാതെ വൈദ്യുതി ഉപയോഗം പോലും സുരക്ഷ ഇല്ലാതെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം തൊഴിലാളികളുടെ കടന്ന് കയറ്റം മൂലം നിയമാനുസരണം പ്രവര്‍ത്തിക്കുന്ന വെല്‍ഡിംഗ് ഷോപ്പ് ഉടമകള്‍ക്ക് വെല്‍ഡിംഗ് മേഖലയിലെ പ്രതിസന്ധിക്ക് കാരണമാകുന്നു. ഇത്തരം അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കിയ ത്രിതല പഞ്ചായത്തുകളും, കെഎസ്ഇബി, പൊലിസ് അധികൃതരും, ലേബര്‍ വകുപ്പുകളും ഇത്തരം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ പരിശേധന നടത്തി ഇവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണം. വാര്‍ത്തസമ്മേളനത്തില്‍ താലൂക്ക് സെക്രട്ടറി വി സി തോമസ്, പ്രസിഡന്റ്സാജുജോസ്, ജില്ലാ ജോ സെക്രട്ടറി പി വി ഷിബി, ബിജുമാത്യു എന്നിവര്‍ പങ്കെടുത്തു

Leave a Reply