പൂടംകല്ല്: കോഴിക്കൂട്ടില്‍ കയറി കോഴിയെ കൊന്ന ഭീമന് പെരുമ്പാമ്പിനെ വീട്ടുകാര്‍ പിടികൂടി ചാക്കിലാക്കി. പൂടംകല്ല് കാഞ്ഞിരത്തടിയിലെ കെ.കെ.സുധീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രി 9 മണിയോടെ ഭീമന് പെരുമ്പാമിനെ കണ്ടത്. ഒരു കോഴിയെ കൊന്ന നിലയിലായിരുന്നു. തുടര്‍ന്ന് വനം വകുപ് പനത്തടി സെക്ഷന്‍ അധികൃതരെ വിവരം അറിയിച്ചു. അധികൃതര്‍ പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ രാത്രി തന്നെ പിടികൂടി ചാക്കിലാക്കി. ഇന്ന് വനം വകുപ്പ് ജീവനക്കാര്‍ എത്തി കൊണ്ടുപോകും. ഇതിന് മുന്‍പും ഇവിടെ പെരുമ്പാമ്പ് എത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു.