വീടില്ലാത്ത സഹപ്രവര്‍ത്തകയ്ക്ക് വീട് നിര്‍മിച്ചു നല്‍കി എസ് എഫ് ഐ ജില്ലാ കമ്മിറ്റി

രാജപുരം: വീടില്ലാത്ത സഹപ്രവര്‍ത്തകയ്ക്ക് വീട് നിര്‍മിച്ചു നല്‍കി എസ് എഫ് ഐ ജില്ലാ കമ്മിറ്റി . എസ്എഫ്‌ഐ പ്രവര്‍ത്തകയും കാസര്‍കോട് ഗവ.കോളജ് രണ്ടാം വര്‍ഷ എംഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയുമായ കോടോത്ത കെ.വി.ശില്‍പയ്ക്കാണ് ജില്ലാ കമ്മിറ്റി സ്‌നേഹ വീട് നിര്‍മിച്ചത്.
അടച്ചുറപ്പില്ലാത്ത ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ശില്‍പയും അമ്മയും അമ്മൂമ്മയും, അനുജനും താമസിക്കുന്നത്. എസ്എസ് എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് ശില്‍പ വിജയിച്ചത്. സ്വന്തമായി വീട് നിര്‍മി ക്കാന്‍ കഴിവില്ലാത്തതിനാല്‍ സഹപ്രവര്‍ത്തകയായ ശില്‍പയ്ക്ക് എസ്എഫ്‌ഐ സുവര്‍ണ ജൂബിലിയുടെ ഭാഗമായി സ്‌നേഹവീട് പദ്ധതിയിലൂടെ വീട് നിര്‍മിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനി ക്കുകയായിരുന്നു. പ്രദീപ് കോടോത്ത് സൗജന്യമായി നല്‍കിയ12സെന്റ് സ്ഥലത്താണ് 13 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്. തറക്കല്ലിട്ട് 110 ദിവസം കൊണ്ട് വീടൊരുങ്ങി. നിലവില്‍ കണ്ണൂര്‍ സര്‍വ കലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ശില്‍പ .വീടിന്റെ താക്കോല്‍ദാനം നാളെ രാവിലെ 9 ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

Leave a Reply