രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിന്റയും മുക്കുഴി തുടര്‍ വിദ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷയില്‍ വിജയിച്ച പഠിതാക്കളെ ആദരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോധരന്‍ ഉദ്ഘാടനം ചെയ്തു,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എസ്.ജയശ്രീ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഷൈലജ, നോഡല്‍ പ്രേരക് അനില്‍കുമാര്‍ പരപ്പ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ്,
പ്രേരക് ലതിക എന്നിവര്‍ സംസാരിച്ചു