ഡിവൈഎഫ്‌ഐ മോണിങ്ങ് ഫാം പദ്ധതിയിലൂടെ യുവാക്കള്‍ കൃഷിയിലേക്ക് കൂടുതല്‍ ആകൃഷ്ടരായി : എ.എ.റഹീം .

രാജപുരം: ഡി വൈ എഫ് ഐ ആവിഷ്‌കരിച്ച മോണിംഗ് ഫാം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ യുവാക്കള്‍ കൃഷിയിലേക്ക് ആകൃഷ്ടരായെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം
കാസര്‍കോട് ജില്ലയിലെ പനത്തടി ബ്ലോക്കിലെ കാലിച്ചാനടുക്കം മേഖലയിലെ അട്ടക്കണ്ടം, കോളിയാര്‍, ക്ലീനിപ്പാറ യൂണിറ്റുകള്‍ ചേര്‍ന്ന് കോളിയാറിലെ മാണിയൂര്‍ കെ.പി.ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള 8 ഏക്കര്‍ സ്ഥലത്ത് നടത്തിയ കരനെല്‍ കൃഷിയുടെ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വിത്തെറിഞ്ഞ് ഉദ്ഘാടനം നടത്തിയ കര നെല്‍കൃഷിയാണ് കൊയ്ത്തിന് പാകമായി നില്‍ക്കുന്നത്. യുവാക്കള്‍ക്ക് വ്യായാമത്തോടൊപ്പം കാര്‍ഷിക വൃത്തിയില്‍ പരിചയപ്പെടുത്തുന്നതിനും കൃഷിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകൃഷ്ടരാക്കുന്നതിനും ഡി വൈ എഫ് ഐ ആവിഷ്‌കരിച്ചതാണ് മോര്‍ണിംഗ് ഫാം പദ്ധതി. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ തന്നെ പച്ചക്കറി, കപ്പ, ചേന, ചേമ്പ്, വെള്ളരി, മത്സ്യം , നെല്‍കൃഷി മുതലായവ പല കമ്മിറ്റികളുടെയും നേതൃത്വത്തില്‍ കൃഷി ചെയ്ത് വരുന്നു ഇതിന്റെ ജില്ലാതല ഉദ്ഘാടനം ആണ് കോ ളിയാര്‍ വെച്ച് നടത്തിയത്. യോഗത്തില്‍ സി പിഎം കാലിച്ചാനടുക്കം ലോക്കല്‍ സെക്രട്ടറി ടി.വി .ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കര നെല്‍ കൃഷിക്ക് സ്ഥലം വിട്ടുനല്‍കിയ കെ.പി.ബാലകൃഷ്ണനു ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സി.ജെ.സജിത്തും കൃഷിക്കുവേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ഭാസ്‌കരന്‍, കൈക്കളന്‍ എന്നിവര്‍ക്കും എ.എ.റഹീമിന് അട്ടക്കണ്ടം, കോളിയാര്‍, ക്ലീനിപ്പാറ യൂണിറ്റുകള്‍ ഏര്‍പ്പെടുത്തിയ ഉപഹാരങ്ങള്‍ സി പിഎം പനത്തടി ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണനും വിതരണം ചെയ്തു.
കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, ജില്ലാ ജോയിന്‍ സെക്രട്ടറി അഡ്വക്കേറ്റ് ഷാലു മാത്യു,ഒക്ലവ് കൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് വിജയന്‍ എം സി മാധവന്‍, പി ശാന്തകുമാരി, മധു കോളിയാര്‍, തുടങ്ങിയവര്‍ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ എം വി ജഗനാഥ് നന്ദിയും പറഞ്ഞു

Leave a Reply