രാജപുരം: ക്ഷയരോഗ ജീവിത ശൈലി രോഗ സംയുക്ത നിയന്ത്രണ പരിപാടികളുടെ ഭാഗമായി പൂടകല്ല് താലൂക് ആശുപത്രി കേന്ദ്രത്തില്‍ വെച്ച്. താലൂക് ആശുപത്രി, പെരിയ ബ്ലോക്ക് എന്നിവിടങ്ങളിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, പബ്ലിക് ഹെസ്ലത് നഴ്സിംഗ് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്സ്, ജെഎച്ച് ഐ, ജെ പി എച്ച് എന്‍ എന്നിവര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ടി ബി ഓഫീസര്‍ ഡോ.ഡി.പി.ആമിന ഉദ്ഘാടനം ചെയ്തു.പൂടംകല്ല് താലൂക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു അധ്യക്ഷത വഹിച്ചു. എസ് ടി എസ് പി.വി.രാജേന്ദ്രന് , ഷാജി ജോസഫ്, അശ്വതി ടി ബി ഹെല്‍ത്ത് വിസിറ്റര്‍ ഷീബ എന്നിവര്‍ സംസാരിച്ചു. പി എച്ച് എന്മാരായ എം.ലീല. ജെ.അനിയമ്മ എന്നിവര്‍ നേതൃത്വം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നിഷോകുമാര്‍ സ്വാഗതവും ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.